തൂഫാൻ 2.0 - പഞ്ചായത്ത് തല ഉദ്ഘാടനം
September 28, 2026
സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായി തടയുന്നതിനായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷൻ തുഫാൻ 2.0' വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുകയാണ്. കേവലമൊരു നിയമപാലന നടപടിക്കപ്പുറം, പോലീസിൻ്റെ നിയമപാലന അധികാരവും തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജനകീയ അടിത്തറയും ഏകോപിപ്പിച്ച് ഓരോ വാർഡിലേക്കും വീടുകളിലേക്കും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തുടനീളം ലഹരിവ്യാപനം തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം വിപുലമായ പ്രചാരണവും പ്രാദേശികതലത്തിലുള്ള ശക്തമായ നിരന്തര നിരീക്ഷണവും ഉറപ്പാക്കേണ്ടതുണ്ട്. ഓപ്പറേഷൻ തുഫാൻ 2.0' - കൂട്ടിലങ്ങാടി പഞ്ചായത്ത് തല ഉദ്ഘാടനം 2026 സെപ്റ്റംപർ 28 തിങ്കൾ രാവിലെ 11 മണിക്ക് തൂഫാൻ പതാക ഉയർത്തി ബഹു പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി .രസ്ന നിർവ്വഹിക്കുകയും . ഫ്ലാഗ് ഉയർത്തൽ ചടങ്ങിന് ശേഷം തുഫാൻ പ്രതിജ്ഞ, തുഫാൻ വാരിയർ പ്രഖ്യാപനം, ' തുഫാൻ വാരിയർ' ബാഡ്ജ് വിതരണം, ബോധവൽക്കരണ ക്ലാസ്, വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിക്കുകയും ചെയ്തു.