ഭൂമി ശാസ്ത്രം

അതിരുകൾ

വടക്ക്

-ആനക്കയം ഗ്രാമപഞ്ചായത്ത്

കിഴക്ക്

-മങ്കട ഗ്രാമപഞ്ചായത്ത്

തെക്ക്

-മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറ്

-കടലുണ്ടി പുഴ, കുറുവ ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയുടെ ആസ്ഥാനമായ മലപ്പുറത്തുനിന്നും 6 കി. മി അകലത്തിൽ വടക്കും തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ കടലുണ്ടിപ്പുഴയാലും കിഴക്ക് ആനക്കയം,  മക്കരപറമ്പ് ഗ്രാമപഞ്ചായത്തുകളാലും വലയം ചെയ്യപ്പെട്ടു കിടക്കുന്ന പഞ്ചായത്താണ് കൂട്ടിലങ്ങാടി പഞ്ചായത്ത്. പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും കുന്നുകളും മലകളും ചെരിവുകളും നിറഞ്ഞതാണ്. ഭൂമി ശാസ്ത്രപരമായി കേരളത്തിലെ ഇടനാട് വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഈ പ്രദേശം കാർഷിക മേഖലയുടെ ഈറ്റില്ലമാണ്. ജലസമ്പന്നമായ കടലുണ്ടി പുഴയുടെ തീരങ്ങൾ ഉൾക്കൊള്ളുന്ന ഈ ഗ്രാമം പ്രകൃതിയോടിണങ്ങുന്ന വികസനത്തിന്റെ സമൃദ്ധിയിലാണ്. പാരിസ്ഥിതികമായി പ്രകൃതി രമണീയമായ ഈ പ്രദേശം സസ്യ പുഷ്പലതാദികളാൽ മനോഹരമാണ്. ചെറുമലനിരകളാൾ അലങ്കരിക്കപ്പെട്ട ഉൾനാടുകളിൾ വിവിധ സസ്യ ജന്തുമൃഗാദികൾ യഥേഷ്ടം നയനോദ്ദീപകമായി വളരുന്നു. ഒരു ഭാഗത്ത് നാഗരികതയുടെ പുത്തൻ വളർച്ച വികസനക്കുതിപ്പിലേക്ക് ഉയരുമ്പോഴും ദീർഘദർശനത്തിന്റെ നിദാനമായ ജനപ്രതിനിധികളുടെയും ജനങ്ങളുടെയും യഥാസമയമുള്ള മാലിന്യ നിർമാർജനയജ്ഞം അടക്കമുള്ള പ്രവർത്തികളാൽ ആയതിന്റെ നിഷേധാത്മകമ പ്രശ്നങ്ങൾ ബാധിക്കപ്പെടുന്നതേയില്ല. കൂട്ടിലങ്ങാടി പഞ്ചായത്ത് വിസ്തൃതിയിൽ ചെറുതാണെങ്കിലും ഓരോ മേഖലയും പരസ്പരം വൈവിധ്യമാർന്നതും അതാതിന്റെ ലക്ഷ്യത്തിലേക്ക് ഐക്യത്തോടെ മുന്നേറുന്നവയുമാണ്.