പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡന്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡന്റ്റ് : പ്രസിഡന്റിന്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനും സുഗമമായ പ്രവർത്തനത്തിനുമായി രൂപീകരിക്കുന്ന സ്റ്റാൻഡിങ് കമ്മിറ്റികൾ ധനകാര്യം, വികസനം, ക്ഷേമം,...

രസ്ന എം

പ്രസിഡൻ്റ്

മൻസൂർ വി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുനീറ പി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നൂറുദ്ധീൻ ഇ സി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നസീറ സി കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സിതാര കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : പെരിന്തൽമണ്ണ  താലൂക്ക്,മലപ്പുറം ജില്ല, കേരളം.
വാര്‍ഡുകള്‍ : 22,  നിയമസഭാ മണ്ഡലം : മങ്കട, ലോകസഭാ മണ്ഡലം : മലപ്പുറം
വില്ലേജുകള്‍ : കൂട്ടിലങ്ങാടി
ആകെ ജനസംഖ്യ (2011) : 42317
വിസ്തീർണ്ണം : 21.54 ച.കി.മീ
 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മലപ്പുറം ജില്ലയിലെ കാർഷിക സമൃദ്ധിയും ചരിത്രപരമായ പ്രാധാന്യവുമുള്ള ഒരു പ്രദേശമാണ് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത്. പുരാതന കാലം മുതൽക്കേ ഈ ഗ്രാമം സാംസ്കാരികമായി ഏറെ മുൻപന്തിയിലായിരുന്നു എന്നതിന് തെളിവാണ് ചെല്ലൂരിലെ തകർന്നുപോയ കോട്ടയുടെ അവശിഷ്ടങ്ങളും പടിഞ്ഞാറ്റുംമുറിയിലെ നിഗൂഢമായ ഗുഹാമാർഗവും. കടലുണ്ടിപ്പുഴയാൽ ചുറ്റപ്പെട്ട ഈ ഗ്രാമം ഭൂമിശാസ്ത്രപരമായും അതീവ പ്രാധാന്യമുള്ളതാണ്. ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ കൂട്ടിലങ്ങാടിക്ക് സവിശേഷമായ സ്ഥാനമുണ്ട്. പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ പ്രവർത്തനങ്ങൾ ഇവിടെ അലയടികൾ സൃഷ്ടിച്ചിരുന്നു. 1936-ൽ ഇ.എം.എസ് നമ്പൂതിരിപ്പാട്, പി. കൃഷ്ണപിള്ള തുടങ്ങിയ സമുന്നത നേതാക്കൾ പങ്കെടുത്ത കെ.പി.സി.സി.യുടെ ഒരു മാസക്കാലം നീണ്ടുനിന്ന പഠനക്യാമ്പ് മങ്കട പള്ളിപ്പുറത്ത് നടന്നത് പഞ്ചായത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമാണ്. സമ്പന്നമായ ഒരു കാർഷിക...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 14, 2026

കലയുടെ വർണ്ണ വസന്തത്തിന് വീണ്ടും വേദിയൊരുക്കി പള്ളിപ്പുറത്തിന്റെ മണ്ണ്

കലയുടെ വർണ്ണ പ്പൊലിമയും സർഗ്ഗാത്മകതയുടെ സൗന്ദര്യവും ഒത്തുചേരുന്ന മറ്റൊരു മഹോത്സ വത്തിന് മങ്കട പള്ളിപ്പുറം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ മണ്ണ് വീണ്ടും ഒരുങ്ങുക യാണ്. 2013-ൽ കലയുടെ വിസ്മയ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച പള്ളിപ്പുറത്തിന്റെ മണ്ണിൽ, നീണ്ട പതിമൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം മങ്കട സബ്...

കൂടുതൽ വായിക്കുക