ഓപ്പറേഷൻ തൂഫാൻ 2.0

September 28, 2026

കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിൽ ഓപ്പറേഷൻ തൂഫാൻ 2.0-ന്റെ ഭാഗമായി 28/09/2026 രാവിലെ 11.00 മണിക്ക് ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടിയുടെ പതാക ബഹു പഞ്ചായത്ത് പ്രസിഡന്റ് **ശ്രീമതി രസ്ന എം** ഉയർത്തി. . ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തിൽ ശക്തമായ അവബോധം സൃഷ്ടിക്കുകയും കുട്ടികളെയും യുവാക്കളെയും ലഹരിയുടെ ദോഷങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, **ഹരിതകർമസേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ** എന്നിവർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് **കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി** ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനപ്രതിനിധികളും ജീവനക്കാരും ഹരിതകർമസേന അംഗങ്ങളും കുടുംബശ്രീ അംഗങ്ങളും ഉൾപ്പെടെയുള്ളവർ പ്രതിജ്ഞയിൽ പങ്കെടുത്തു.

പതാക ഉയർത്തൽ
പ്രതിജ്ഞ