ശുചിത്വ ഹി സേവ (Swachhata Hi Seva) ലോഗോ പ്രകാശനം ചെയ്തു

September 28, 2026

Swachhata Hi Seva 2026 ക്യാമ്പയിന്റെ ഭാഗമായി കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് തല ലോഗോ പ്രകാശനം നടത്തി. ശുചിത്വ പ്രവർത്തനങ്ങൾക്ക് കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും പഞ്ചായത്തിലെ വിവിധ ശുചിത്വ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ക്യാമ്പയിന് ഒരു വ്യക്തമായ തിരിച്ചറിയൽ നൽകുന്നതിനുമാണ് പഞ്ചായത്ത് തല ലോഗോ അവതരിപ്പിച്ചത്. 

ലോഗോ പ്രകാശനത്തോടെ പഞ്ചായത്തിലെ വിവിധ വാർഡുകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശുചിത്വ ബോധവൽക്കരണവും മാലിന്യസംസ്കരണ പ്രവർത്തനങ്ങളും കൂടുതൽ സജീവമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു.

ശുചിത്വവും മാലിന്യമുക്തമായ പരിസരവും ഉറപ്പാക്കുന്നതിനും ശുചിത്വ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമായി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ജനകീയ ശുചിത്വ പ്രചാരണ പരിപാടിയാണ് Swachhata Hi Seva (SHS) 2026. 2026 സെപ്റ്റംബർ 17 മുതൽ ആരംഭിച്ച ഈ വർഷത്തെ ക്യാമ്പയിന്റെ പ്രമേയം “Swachhata Mein Sahbhag; Swachh Bharat, Viksit Bharat” എന്നതാണ്. ശുചിത്വം സർക്കാർ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും ഓരോ പൗരന്റെയും കൂട്ടായ ഉത്തരവാദിത്വമാണെന്നും പ്രചാരണം ഓർമ്മിപ്പിക്കുന്നു.

Swachhata Hi Seva